mmm

കോട്ടയം : ഗുരുദവേനെ വണങ്ങി തുറന്ന വാഹന പര്യടനം ആരംഭിച്ച് കോട്ടയം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. ഇന്നലെ രാവിലെ എട്ടരയോടെ മുടിയൂർക്കര ഗുരുമന്ദിരത്തിലെത്തി പ്രാർത്ഥിച്ചു. പിന്നെ ആഘോഷപൂർവം അനൗൺസ്‌മെന്റ് വാഹനത്തിന്റെ അകടമ്പടിയിൽ മണ്ഡലത്തിലേയ്ക്ക്. ചെമ്മനംപടി മിൽമയ്ക്ക് മുന്നിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വീട്ടമ്മമാരും കുട്ടികളും അടക്കമുള്ളവർ. സംക്രാന്തി, കുമാരനല്ലൂർ, കവലയിലും കിഴക്കേനടയിലും കൊച്ചാലുമ്മൂട്ടിലും വലിയാലുംചുവട്ടിലും പുല്ലരിക്കുന്നിലും വാരിശേരിയിലും ചുങ്കത്തും എസ്.എൻ.ഡി.പി ജംഗ്ഷനിലും പടിഞ്ഞാറേക്കര ജംഗ്ഷനിലും പുല്ലരിക്കുന്ന് പള്ളിയ്ക്കും സമീപത്തും എസ്.എച്ച് മൗണ്ട് വെയർ ഹൗസിലേക്കും പര്യടനം നീങ്ങി. ചെറുപ്രസംഗം അവസാനിപ്പിച്ച് നട്ടാശേരി ചവിട്ടുവരിഭാഗത്തു കൂടി പൂവത്തുമാലി, പുത്തേട്ട് കവല, മാവേലിപ്പടി, വായനശാല, പള്ളിപ്പുറം, മാമ്മൂട് , കുഴിയാലിപ്പടി , അർത്തിയാകുളം വെള്ളൂപ്പറമ്പ് വഴി വിജയപുരം പഞ്ചായത്തിലേയ്ക്കു പ്രചാരണം കടന്നു. മോസ്‌കോ ചീനിക്കുഴി, കൊശമറ്റം കോളനി, കൊശമറ്റം കവല എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. അയോധ്യാനഗർ, വട്ടമൂട് പാലം, വാട്ടർ സപ്ലൈ റോഡ്, ശാസ്താക്ഷേത്രം ചായക്കടപടി എന്നിവിടങ്ങളിൽ തകർന്നു കിടക്കുന്ന റോഡുകൾ ചൂണ്ടിക്കാട്ടി വികസനമുരടിപ്പിന്റെ ഉദാഹരണങ്ങൾ നിരത്തി. കളത്തിപ്പടി, ഞാറയ്ക്കൽ, ശാന്തിഗ്രാം, വടവാതൂർ, ഇ.എസ്.ഐ ജംഗ്ഷൻ, പടച്ചിറ, ആനത്താനം, പുതുശേരി,നടുപ്പറമ്പ് , താമരശേരി എന്നിവിടങ്ങൾ വഴി മാങ്ങാനം സ്‌കൂൾ ജംഗ്ഷനിൽ പര്യടനം സമാപിച്ചു.