ചങ്ങനാശേരി: കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികന് മൂന്നു വർഷം കഠിന തടവും 50,000 രൂപ പിഴയും ചങ്ങനാശേരി സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. മാന്തുരുത്തി ചൂണ്ടമണ്ണിൽ കുര്യാക്കോസ്(കുഞ്ഞ് 67)നെതിരെ കറുകച്ചാൽ പൊലീസ് പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജി.പി ജയകൃഷ്ണനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ് മനോജ് ഹാജരായി.