കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ വാഴൂർ പഞ്ചായത്തിൽ പര്യടനം നടത്തി. തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്.എൻ സേതുരാജ്, ജോൺസ് സി. തോമസ്, ടി.കെ സരേഷ്‌കുമാർ, സി.വി. തോമസ്‌കുട്ടി, ഷീൻസ് പീറ്റർ, ജോസ് കെ. ചെറിയാൻ, കെ.എൻ. രവീന്ദ്രൻ നായർ, ബാബു കാക്കനാടൻ, സിബി വാഴൂർ, ഷാനിത അഷറഫ് എന്നിവർ നേതൃത്വം നൽകി. പുത്തൻകവല, ശാസ്താംകാവ്, പേഴത്തുങ്കൽതകിടി, കോടൻകുഴി, ചാമംപതാൽ, ബ്ലോക്ക്പടി, തടത്തിൽപടി, ഗവ. പ്രസ് ജംഗ്ഷൻ, ഇളപ്പുങ്കൽ, കീച്ചേരിപ്പടി, പതിനേഴാംമൈൽ, വൈരമല, കൊടുങ്ങൂർ, 15ാം മൈൽ, നെടുമാവ്, ചെല്ലിമറ്റം തുടങ്ങി നാൽപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പുളിക്കൽ കവലയിൽ സമാപിച്ചു.