മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെൻ കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി. എൻ.ഡി.എ പഞ്ചായത്ത് ചെയർമാൻ രജേന്ദ്രന്റെ അദ്ധ്യക്ഷയിൽ എൻ.ഡി.എ നിയോജകമണ്ഡലം കൺവീനർ എം.ആർ ഉല്ലാസ് പ്രചരണ പരിപാടികൾ

ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് നിയോജകമണ്ഡംലം സെക്രട്ടറി പി.എൻ റജിമോൻ, നിയോജകമണ്ഡലം പ്രസിഡന്റ് ബി.മധു, എം.എം മജേഷ്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി രാജു കലായിൽ തുടങ്ങിയവർ സംസാരിച്ചു.