മുണ്ടക്കയം: കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി.സി ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ പരിപാടികൾ മൂന്നിന് അവസാനിപ്പിക്കും. ഇലക്ഷൻ കമ്മീഷൻ കലാശക്കൊട്ട് ഒഴിവാക്കിയ സാഹചര്യത്തിൽ ഈസ്റ്റർ ദിനത്തിൽ പരസ്യ പ്രചരണം വേണ്ടാ എന്ന നിലപാട് പി.സി ജോർജ്ജ് സ്വീകരിക്കുകയായിരുന്നു. ദു:ഖ വെള്ളിയാഴ്ച പ്രചാരണ പരിപാടികൾ പൂർണമായും വേണ്ടന്ന് വെച്ചതായും ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എഫ് കുര്യൻ അറിയിച്ചു. പി.സി ജോർജ്ജിന്റെ പതിനൊന്നാം ദിവസം വാഹന പര്യടനം ഇന്ന് തിടനാട് പഞ്ചായത്തിൽ നടക്കും.
പി.സി ജോർജ്ജ് ഇന്നലെ പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി.വാഹനപര്യടനത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ 8ന് കൊണ്ടൂരിൽ കേരള ജനപക്ഷം ജില്ലാ പ്രസിഡന്റ് ജോർജ്ജ് വടക്കൻ ഉദ്ഘാടനം ചെയ്യുന്ന വാഹന പര്യടനം വൈകിട്ട് 7 മണിയോടെ പിണ്ണാക്കനാട് ടൗണിൽ സമാപിക്കും.