എലിക്കുളം: പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എലിപ്പനി പ്രതിരോധ ബോധവത്ക്കരണ സെമിനാർ നടത്തി. തദ്ദേശ ജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർക്ക് വേണ്ടിയായിരുന്നു സെമിനാർ. ഹെൽത്ത് സൂപ്പർവൈസർ എസ്.സന്തോഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം ഷിജുമോൻ, എൽ.എച്ച്.ഐ സജിത എന്നിവർ ക്ലാസ് നയിച്ചു.

ചിത്രവിവരണം: പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ എലിപ്പനി ബോധവത്ക്കരണ സെമിനാർ.