കോട്ടയം: പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയ്‌ക്കെതിരെ വ്യാജ വീഡിയോ വഴി അപകീർത്തികരമായ പ്രചാരണം നടത്തിയ സംഭവത്തിൽ ജോസ് കെ.മാണിയുടെ മുഖ്യ ഇലക്ഷൻ ഏജന്റായ ലോപ്പസ് മാത്യു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഒരു വൈദികന്റെ പേരിൽ ജോസ് കെ.മാണിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജസന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായാണ് പരാതി. പ്രചാരണത്തിന് പിന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുമാണെന്ന്പരാതിയിൽ പറയുന്നു. ചീഫ് ഇലക്ഷൻ കമ്മിഷൻ ടിക്കാറാം മീണയ്ക്കും , കേന്ദ്ര ഇലക്ഷൻ കമ്മിഷനുമാണ് ലോപ്പസ് മാത്യു പരാതി നൽകിയിരിക്കുന്നത്