കൂരാലി: ആറുപതിറ്റാണ്ടായി ആയുർവേദ ചികിത്സാരംഗത്ത് പ്രവർത്തിച്ചിരുന്ന അന്തരിച്ച ഇരുപ്പക്കാട്ട് ഡോ.ഇ.കെ.കുര്യാക്കോസിനെ അനുസ്മരിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ചേർന്നു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ രാധാകൃഷ്ണൻ നായർ, പഞ്ചായത്തംഗം നിർമ്മല ചന്ദ്രൻ, എൻ.കെ രാധാകൃഷ്ണൻ നായർ, കെ.കെ രവീന്ദ്രൻ, പി.പി രാജശേഖരൻ പുതുപ്പള്ളിൽ, ജോമോൻ വാളിപ്ലാക്കൽ, ഡോ.മുരളീധരൻ നായർ, ഹസ്സൻ മൗലവി, ജോസഫ് പന്തപ്ലാക്കൽ, കെ.സി സോണി, ഡോ.സിബി ഇരുപ്പക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.