പൊൻകുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എൻ.ജയരാജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെത്തി.പള്ളിക്കത്തോട്ടിൽ നടന്ന യോഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. സി.കെ വിജയകുമാർ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.എം.ടി ജോസഫ്, എ.വി റസൽ, സി.കെ ശശിധരൻ, ജോർജ്കുട്ടി അഗസ്തി, അഡ്വ.ഗിരീഷ് എസ്.നായർ, അഡ്വ.എം.എ ഷാജി, വി.പി ഇബ്രാഹിം, മോഹൻ ചേന്ദംകുളം, വി.ജി ലാൽ, ടി.എൻ ഗിരീഷ് കുമാർ, ജോമോൾ മാത്യു, രാജൻ ചെറുകപ്പള്ളിൽ,ജെയിംസ് തടത്തിൽ,സുമേഷ് ആൻഡ്രൂസ്, കൃഷ്ണപിള്ള, പി. ജി. രാജു എന്നിവർ സംസാരിച്ചു.