അടിമാലി: ബാങ്കുകളുടെ ജപ്തി നടപടികൾ നീട്ടിവെയ്ക്കണമെന്ന് ഡെമോക്രാറ്റിക്ക് ഓർഗൈനൈസേഷൻ ഓഫ് നേഷൻ പാർട്ടി (ഡോൺ പാർട്ടി ) ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ സാധാരണക്കാരുടെ വിവിധ തരം ലോണുകളുടെ മൊറോട്ടോറിയം കാലവധി അവസനിക്കുന്നതിനാൽ ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ തന്നെ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടു പോകും. അപ്പോൾ സാധാരണ ജനങ്ങൾ ആത്മഹത്യയുടെ വക്കിലാകുമെന്ന് ഡോൺ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ്, ജില്ലാ പ്രസിഡന്റ് ബിജു ചെല്ലമല, ജില്ലാ സെക്രട്ടറി ജയശീലൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.കർഷകരുടെയും വ്യാപാരികളുടെയും, മോട്ടോർ തൊഴിലാളികളുടെയും, കൂലിപ്പണിക്കാരുടെയും ജപ്തി നടപടികൾ നിറുത്തി വെയ്ക്കുകയും തിരിച്ചടവിന് സാവകാശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.