പാലാ: ആവേശമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ പ്രചാരണം. തുറന്ന വാഹനത്തിലെ പ്രചാരണം അവസാനിപ്പിച്ച് അവസാന ഘട്ട പ്രചാരണത്തിലേയ്ക്കു കടന്നിരിക്കുകയാണ് ജോസ്.കെ മാണി.
ഇന്നലെ പാലാ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. പരമാവധി ആളുകളെ നേരിൽ കാണുന്നതിനും, വീടുകളിൽ പരമാവധി ആളുകളെ എത്തി കാണുന്നതിനുമായിരുന്നു സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്. ഇടതു മുന്നണി പ്രവർത്തകർക്കൊപ്പം വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നതിനൊപ്പം, വികസന നേട്ടങ്ങളും നിരത്തുകയായിരുന്നു.