പാലാ: മീനച്ചിൽ,എലിക്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പൻ. മീനച്ചിൽ പഞ്ചായത്തിലെ പര്യടനം പാറപ്പള്ളിയിൽ മുൻ എം.പി വക്കച്ചൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, ഏ കെ ചന്ദ്രമോഹൻ, ഷിബു പൂവേലി, അഡ്വ ജോബി കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പാലായുടെ സമഗ്ര വികസനത്തിനായി വികസന കലണ്ടർ തയ്യാറാക്കുമെന്ന് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. ഇന്ന് ഭരണങ്ങാനം, തലപ്പലം മണ്ഡലങ്ങളിൽ മാണി.സി കാപ്പൻ പര്യടനം നടത്തും. രാവിലെ കയ്യൂരിൽ ആരംഭിക്കുന്ന പര്യടനം വൈകിട്ട് കളത്തൂക്കടവിൽ സമാപിക്കും.