minerava

കോട്ടയം : നഗരത്തെ തിരഞ്ഞെടുപ്പ് ആവേശത്തിൽ മുക്കി കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കെടുത്ത റോഡ് ഷോ.

എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മന്ദിരം മുതൽ കഞ്ഞിക്കുഴി വരെ റോഡ് ഷോ നടന്നത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും പ്രവർത്തകരും റോഡ് ഷോയിൽ അണിനിരന്നു. ഇന്നലെ രാവിലെ മാങ്ങാനത്ത് എത്തിയ മുരളീധരനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തികർ സ്വീകരിച്ചത്. തുടർന്ന് സ്ഥാനാർത്ഥിയ്ക്കൊപ്പം തുറന്ന വാഹനത്തിലേയ്ക്ക്. ഏറ്റവും മുന്നിലായി അനൗൺസ്‌മെന്റ് വാഹനം. പിന്നിൽ ഇരുചക്ര വാഹന റാലി. റോഡിന്റെ ഇരുവശങ്ങളിലും വീട്ടമ്മമാരടക്കം നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. എല്ലാവരെയും കൈവീശി ചെറുപുഞ്ചിരിയോടെ സ്ഥാനാർത്ഥിയും, മന്ത്രിയും മുന്നോട്ട് നീങ്ങി. ഓരോ പോയിന്റ് കഴിയുന്തോറും ഇരുചക്രവാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. കഞ്ഞിക്കുഴി എത്തിയപ്പോഴേയ്ക്കും വൻജനസഞ്ചയം. ഇവർക്കു മുന്നിൽ കൃത്യമായ രാഷ്ട്രീയം വിശദീകരിച്ച് വി.മുരളീധരൻ പ്രസംഗം തുടങ്ങിയതോടെ നിലയ്ക്കാത്ത കൈയടി.