കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു. ഇന്നലെ നെടുംകുന്നം പഞ്ചായത്തിലാണ് അവസാന ദിവസത്തെ പര്യടനം നടന്നത്. മാന്തുരുത്തിയിൽ നിന്ന് ആരംഭിച്ച പര്യടനം സി.വി തോമസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. സി.ടി. മജീദ് റാവുത്തർ, എബ്രഹാം ജോൺസൻ, റോയ് നെച്ചുക്കാട്ട്, ജോ തോമസ് പായിക്കാട്ട്, രവി സി. ചന്ദ്രൻ, വർഗീസ് ആന്റണി, ബീന സി.ജെ, വേണുഗോപാൽ, എബിൻസ് സ്‌കറിയ, സിബി വാഴൂർ, ഷിനുമോൾ ജോസഫ്, മേഴ്‌സി റെൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പഞ്ചായത്തിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്വീകരണമൊരുക്കി.