മുണ്ടക്കയം:ബി.ജെ.പിയുടെ വോട്ടുവാങ്ങി വിജയിക്കാമെന്ന പി.സി ജോർജിന്റെ നിലപാട് വ്യാമോഹം മാത്രമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെൻ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി.മധു എന്നിവർ വാർത്താ സമ്മേളനത്തിൽ കുറ്റപെടുത്തി. പി.സി.ജോർജും ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ല. ജനപക്ഷം സ്ഥാനാർത്ഥിയായി വേഷം കെട്ടിയ ജോർജ് ബി.ജെ.പിയുടെ വോട്ടു നേടാമെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണ്. ബി.ജെ.പി.വോട്ടു മറിച്ചു നൽകുമെന്നും എൻ.ഡി.എ.യിൽ ഭിന്നത ഉണ്ടന്നും പ്രചരിപ്പിച്ചു അതിലൂടെ വോട്ട് വാങ്ങാൻ ഇടത് വലത് സ്ഥാനാർത്ഥികളും ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇത് നടപ്പാവില്ലെന്നും ഇരുവരും വ്യക്തമാക്കി. ആർ.സി.നായർ, പി.എൻ.റജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.