കോട്ടയം: തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ മാത്രം കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് ക്ഷേത്രങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി തുറവൂർ പ്രേംകുമാർ പറഞ്ഞു. കോട്ടയം ഗ്രൂപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തിലധികം ക്ഷേത്രജീവനക്കാരെയും പതിനായിരത്തോളം പെൻഷൻകാരെയും ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങൾകൊണ്ട് വരുമാനം കുറയുന്നത് ബാധിക്കും. ഹൈന്ദവാചാരങ്ങൾ കാറ്റിൽപറത്തി ക്ഷേത്രചടങ്ങുകൾ നടത്തണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ, കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി എൻ.എസ്.. ഹരിശ്ചന്ദ്രൻ, ജില്ലാ സെക്രട്ടറി പാമ്പാടി സുനിൽശാന്തി, ഗ്രൂപ്പ് പ്രസിഡന്റ് എ.വി ശങ്കരൻ നമ്പൂതിരി, സെക്രട്ടറി സി.ആർ അനൂപ്, മാധവൻ നമ്പൂതിരി, കേശവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.