മുണ്ടക്കയം: ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. വഴി യാത്രക്കാരുടെ അവസരോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി .കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയപാതയിൽ ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ചിറ്റടിക്ക് സമീപമാണ് അപകടം.31 ാം മൈൽ ജ്യോതി ഗ്യാസ് ഗോഡൗൺ ജീവനക്കാരനായ ജോബിന്റെ വാഹനത്തിനാണ് തീപിടിച്ചത്. വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നതോടെ വാഹനം നിറുത്തി ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.