
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർക്കായി നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള അടിയന്തര പരിശീലനം ഇന്ന് നടക്കും. എല്ലാ പ്രിസൈഡിംഗ് ഓഫീസർമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
മണ്ഡലം,വേദി,സമയം എന്ന ക്രമത്തിൽ
പാലാ സെന്റ് തോമസ് കത്തീഡ്രൽ പാരിഷ് ഹാൾ പാലാ : രാവിലെ 10
കടുത്തുരുത്തി സെന്റ് തോമസ് കത്തീഡ്രൽ പാരിഷ് ഹാൾ പാലാ : രാവിലെ 11.30
വൈക്കംസ്വാമി ആതുരദാസ് ജന്മശതാബ്ദി ഓഡിറ്റോറിയം നാനാടം വൈക്കം : രാവിലെ 10
ഏറ്റുമാനൂർ കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയം മാന്നാനം ബാച്ച് 1, രാവിലെ 10, ബാച്ച് 2 : 11.30
കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാൾ ബാച്ച് 1രാവിലെ 10, ബാച്ച് 2 : രാവിലെ 11.30
പുതുപ്പള്ളി സോപാനം ഹാൾ ആർ.ഐ.ടി പാമ്പാടി ബാച്ച് 1 രാവിലെ 10, ബാച്ച് 2 : രാവിലെ 11.30
ചങ്ങനാശേരി ഇ.എം.എസ് മെമ്മോറിയൽ മുനിസിപ്പൽ ഓഡിറ്റോറിയം പെരുന്ന ചങ്ങനാശേരി : രാവിലെ 10
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി : രാവിലെ 10
പൂഞ്ഞാർസെന്റ് ഡോമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി : രാവിലെ 11.30
1511 പേർ തപാൽ വോട്ട് ചെയ്തു
ജില്ലയിൽ അവശ്യ സേവന വിഭാഗങ്ങളിൽപെട്ടവരുടെ തപാൽ വോട്ടിംഗ് പൂർത്തിയായി മാർച്ച് 28 മുതൽ 30 വരെ നടന്ന വോട്ടെടുപ്പിൽ ഒൻപത് നിയോജക മണ്ഡലങ്ങളിലായി 1511 പേരാണ് വോട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പേർ വൈക്കം നിയോജക മണ്ഡലത്തിലും കുറവ് ചങ്ങനാശേരിയിലുമാണ്.