nagara

പാലാ : നഗരസഭ കൗൺസിൽ യോഗത്തിൽ 'അടി' പുത്തരിയല്ല. രണ്ടുപതിറ്റാണ്ട് മുമ്പ് അന്നത്തെ വൈസ് ചെയർമാൻ കെ.ആർ.മുരളീധരൻ നായരും പ്രതിപക്ഷത്തുണ്ടായിരുന്ന കാപ്പൻ സഹോദരങ്ങളുമായി തമ്മിലടി ഉണ്ടായിരുന്നു. അന്ന് കാപ്പൻ സഹോദരങ്ങളായ ജോർജ്, ചെറിയാൻ, മാണി ( ഇന്നത്തെ എം.എൽ.എ) എന്നിവർ കൗൺസിലർമാരായിരുന്നു. ഈ സംഭവം കേസായെങ്കിലും പിന്നീട് ഒത്തു തീർപ്പായി. ഇപ്പോഴത്തെ ചെയർമാൻ ആന്റോ ജോസിന്റെ പിതാവ് ജോസ് തോമസ് പടിഞ്ഞാറെക്കര ആയിരുന്നു അന്ന് നഗരസഭാ ചെയർമാൻ എന്നുള്ളതും യാദൃശ്ചികത. അന്ന് കോൺഗ്രസ് പ്രതിനിധിയായിരുന്ന കെ.ആർ.മുരളീധരൻ നായരെ ആശുപത്രിയിൽ കൊണ്ടുപോകാനും കൂട്ടുനിൽക്കാനുമൊക്കെ മുൻപന്തിയിൽ നിന്നത് ബിനു പുളിക്കക്കണ്ടമായിരുന്നു.