
കട്ടപ്പന: കൃഷിയിടത്തിൽ ജലസേചനത്തിനായി ഉപയോഗിച്ചുവന്ന ടാങ്ക് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. മേട്ടുക്കുഴി വാലുമ്മേൽ ഡിപിന്റെ പുരയിടത്തിലെ ടാങ്കാണ് കഴിഞ്ഞദിവസം രാത്രി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തകർത്തത്. ഇന്നലെ രാവിലെ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് വിവരമറിയുന്നത്. ഏലച്ചെടികൾ നനയ്ക്കാൻ വെള്ളം ശേഖരിച്ചിരുന്ന 5000 ലിറ്ററിന്റെ ടാങ്കാണ് വെട്ടിനശിപ്പച്ചത്. ജലക്ഷാമത്തെ തുടർന്ന് ടാങ്കിൽ നിറച്ച് വെള്ളം സംഭരിച്ചിരുന്നു. 25,000 രൂപയുടെ നഷ്ടമുണ്ടായതായും ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ സാമൂഹിക വിരുദ്ധർ പുരയിടത്തിൽ നാശനഷ്ടമുണ്ടാക്കിയായും ഡിപിൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു.