pannyan-raveendran

അടിമാലി: ബിജെപിയുടെ നയങ്ങൾക്കെതിരെ പ്രസംഗിക്കുക മാത്രമല്ല ബദൽനയങ്ങൾ കൊണ്ട് നേരിടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് സി.പി.ഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ.അടിമാലി ഇരുമ്പുപാലത്ത് ദേവികുളം മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. എ രാജയുടെ പ്രചാരയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണകാലത്ത് കൃഷിക്കാരിപ്പോൾ തെരുവിലാണ്. പട്ടിണി രാജ്യത്ത് വ്യാപകമാണ്. തൊഴിലില്ലായ്മ രാജ്യത്ത് കൂടി വരുന്നു. ബിജെപിക്ക് പകരം നാട് കാണുന്നത് കേരളവും ഇടതുപക്ഷജനാധിപത്യമുന്നണിയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.എം പി തോമസ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ സി .എ ഏലിയാസ്, ടി കെ .ഷാജി, വിനു സ്‌കറിയ, പി .പി സാബു, മുഹമ്മദ് റിയാദ്, ഷിജോ തോമസ്, ജോർജ്ജ് ജോസഫ്, ചാണ്ടി പി അലക്‌സാണ്ടർ, ജയാ മധു,കെ എം ഷാജി, എം പി അലിയാർ, പി എം ലത്തീഫ്, സുനിൽ .