പൊൻകുന്നം: അട്ടിക്കൽ പൊടിമറ്റത്തിൽ സോണിയുടെ രണ്ട് ആടുകൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തു. ഇന്നലെ പുലർച്ചെയാണ് ഒന്നരവയസുള്ള പെണ്ണാടിനെയും അതിന്റെ കുട്ടിയേയും ചത്തനിലയിൽ കണ്ടെത്തിയത്. ശരീരം കടിച്ചുകീറി ആന്തരാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്തിയതെന്നുകരുതുന്ന ജീവിയുടെ കാൽപ്പാടുകൾ കൂടിന്റെ പരിസരത്തുണ്ടായിരുന്നത് പരിശോധിച്ചു. പാക്കാനാവാം ആടുകളെ ആക്രമിച്ചതെന്ന നിഗമനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടേത്.