ldf-

ചങ്ങനാശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ ജോബ് മൈക്കിളിന്റെ തുറന്ന വാഹനത്തിലുള്ള മണ്ഡലപര്യടനം സമാപിച്ചു. ഇന്നലെ ടൗൺ നോർത്ത്, ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി. നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. പറാലിൽ പര്യടന പരിപാടി എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് മണ്ഡലം സെക്രട്ടറി കെ.സി ജോസഫ്, പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ,കൃഷ്ണകുമാരി രാജശേഖരൻ, ടി.എസ് നിസ്താർ, പി.എ നിസാർ, മാത്യൂസ് ജോർജ്, എ.എം തമ്പി, കെ.ടി തോമസ്, അഡ്വ കെ.മാധവൻപിള്ള, ജോർജ്ജ് വാണിയപ്പുരയ്ക്കൽ, കെ.ലക്ഷ്മണൻ, സുകുമാരൻ നെല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.