v-muralidharan

പൊൻകുന്നം: ബി.ജെ.പി ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന് തെറ്റായ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻ.ഡി.എയുടെ മുന്നേറ്റത്തെ തകർക്കാനാണ് കോൺഗ്രസും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ന്യൂനപക്ഷ മോർച്ച പൊൻകുന്നത്ത് നടത്തിയ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സജി വള്ളോത്യാമല അധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ആമുഖപ്രഭാഷണം നടത്തി. വിനിതാ ഹരിഹരൻ, മനോജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.