മുണ്ടക്കയം: എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെൻ മുണ്ടക്കയം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി. എൻ.ഡി.എ മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി ചെയർമാൻ പി.വി മനോജ് അദ്ധ്യക്ഷത വഹിച്ചു.ബി.ഡി.വൈ.എസ് സംസ്ഥാനസമിതി അംഗം സജീഷ് മണലേൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാനസമിതി അംഗം ആർ.സി നായർ മുഖ്യപ്രഭാഷണം നടത്തി. എൻ.ഡി.എ നേതക്കളായ എം.ആർ ഉല്ലാസ് ,കെ.ബി മധു, പി.എൻ രവി ,പി.എൻ റെജിമോൻ, രാജു കലായിൽ, മനു പള്ളിക്കത്തോട്, സുരേഷ് പെരുന്ന, വി.വി വാസപ്പൻ, പി.ആർ മോഹൻ ദാസ് ,കെ.കെ ശേഖരൻ,സുഗുതൻ എന്നിവർ പങ്കെടുത്തു.