ചങ്ങനാശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലിയുടെ മണ്ഡലങ്ങളിലൂടെയുള്ള പര്യടനം സമാപിച്ചു. പാലാത്ര കോളനിയിൽ നിന്നും ആരംഭിച്ച പര്യടനം കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം സാജൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. മധുമൂല ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം ചെയർമാൻ സിയാദ് അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. നേർച്ചപ്പാറ,ആനന്ദശ്രമം,പാറേൽ പള്ളി,കുന്നക്കാട് ഫാത്തിമാപുരം,പട്ടത്തിമുക്ക്,മലേക്കുന്ന്,ഐ.സി.ഒ ജംഗ്ഷൻ, പെരുന്ന ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഇലക്ഷൻ കമ്മറ്റി ചെയർമാൻ പി.എച്ച് നാസർ, പി.എൻ നൗഷാദ്, സെബിൻ ജോൺ, ആന്റണി കുന്നുംപുറം, തോമസ് അക്കര, പി.എച്ച് ഷാജഹാൻ, ജോർജ്കുട്ടി മാപ്പിളശ്ശേരി, സിബിച്ചൻ ഇടശ്ശേരി പറമ്പിൽ എന്നിവർ പങ്കെടുത്തു.