പാലാ: പാലാ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി കാപ്പന്റെ തുറന്ന വാഹനത്തിലുള്ള തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശകരമായ സമാപനം. ഭരണങ്ങാനം, തലപ്പലം മണ്ഡലങ്ങളിലായിരുന്നു ഇന്നലെ പര്യടനം. രാവിലെ ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരിൽനിന്നാരംഭിച്ച പര്യടനം മുൻ എം.പി ജോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. ടോമി പൊരിയത്ത് അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, പി.വി ജോസഫ്, ജോസ് ജോസഫ്, വനോദ് വേരനാനി, ജോർജ് പുളിങ്കാട്, ലിസി സണ്ണി, കെ.ടി തോമസ്, ഉണ്ണി കുളപ്പുറം, ബീന ടോമി, പ്രകാശ് വടക്കൻ, റജോ ഓരക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. പാലായിൽ കഴിഞ്ഞ 16 മാസങ്ങൾക്കൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും വിശദീകരിച്ചുകൊണ്ടാണ് മാണി സി കാപ്പൻ പ്രചാരണം നടത്തുന്നത്.