വൈക്കം: കാറ്റിലും മഴയിലും വൈക്കം ഉദയനാപുരം വൈക്ക പ്രയാർ മേഖലകളിൽ ഏത്തവാഴകൃഷി വ്യാപകമായി നശിച്ചത്. കുലച്ചു മൂപ്പെത്താറായ വാഴ നശിച്ചതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. വൈക്കപ്രയാർ മറാലിൽ ആക്ഷിക് ഷാജിയുടെ കൃഷിയിടത്തിലെ വാഴകൾ പൂർണമായി നശിച്ചു.
സമീപ പുരയിടങ്ങളൽ വാഴ കൃഷി ചെയ്ത കാർത്തികയിൽ രഘുനാഥപണിക്കരുടെ ആയിരത്തിലധികം വാഴകളാണ് നശിച്ചത്.ഇതിൽ ഭൂരിഭാഗവും മൂപ്പെത്താറായതായിരുന്നു.മാർപ്പാടി വിപിൻ, കമ്പിവേലിക്കകത്ത് പൊന്നപ്പൻ എന്നിവരുടെ കൃഷിയും നശിച്ചു.