aa

കേ​ര​ള​കൗ​മു​ദി​ ​ഫ്ളാഷ് ​മൂ​വീ​സ് ​മാ​ഗ​സി​നി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച് ​വ​ന്നി​രുന്ന മു​കേ​ഷ് ​ക​ഥ​ക​ൾ​ 100​ ​ല​ക്കം​ ​പൂ​ർ​ത്തി​യാ​യ​തി​ന്റെ​ ​ആ​ഘോ​ഷം​ ​​തി​രു​വ​ന​ന്ത​പു​ര​ത്ത് ​കേ​ര​ള​കൗ​മു​ദി​ ​അ​ങ്ക​ണ​ത്തി​ൽ​ ​വ​ച്ച് ​ന​ട​ന്നു.​ ​കേ​ര​ള​കൗ​മു​ദി​ ​ജോ​യി​ന്റ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റും​ ​​ ​ഫ്ളാഷ് ​മൂ​വീ​സ് ​എ​ഡി​റ്റ​റു​മാ​യ​ ​ദ​ർ​ശ​ൻ​ ​ര​വി​ ​മു​കേ​ഷി​നെ​ ​പൊ​ന്നാ​ട​യ​ണി​യി​ച്ച് ​ആ​ദ​രി​ച്ചു.​ ​കേ​ര​ള​കൗ​മു​ദി​ ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​റും​ ​​ ​ഫ്ളാഷ് ​മൂ​വീ​സ് ​കോ​ ​ഓ​ർ​ഡി​നേ​റ്റിം​ഗ് ​എ​ഡി​റ്റ​റു​മാ​യ​ ​വി.​എ​സ്.​ ​രാ​ജേ​ഷ്,​ ​ഫ്ളാ​ഷ് ​മൂ​വീ​സ് ​പ​ത്രാ​ധി​പ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​എ​സ്.​അ​നി​ൽ​കു​മാ​ർ,​മ​നോ​ജ് ​വി​ജ​യ​രാ​ജ്,​ ​ബി​ന്ദു​ ​പാ​ല​ക്കാ​പ്പ​റ​മ്പി​ൽ​ ,​ ​ഡി​സൈ​ന​ർ​ ​എ​ൻ.​ആ​ർ​ ​ര​ഞ്ജി​ത് ​കു​മാ​ർ,​ ​അ​സ്സി​സ്റ്റ​ന്റ് ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ​ ​ര​തീ​ഷ്‌​ ​എം.​എ​സ്‌​ ​എ​ന്നി​വ​ർ​ ​ച​ട​ങ്ങി​ൽ​ ​സം​ബ​ന്ധി​ച്ചു.​കേ​ക്ക് ​മു​റി​ച്ചാ​യി​രു​ന്നു​ ​ആ​ഘോ​ഷം.​ ​ന​ട​ൻ,​ ​രാ​ഷ്ട്രീ​യ​ക്കാ​ര​ൻ,​ ​ടെ​ലി​വി​ഷ​ൻ​ ​അ​വ​താ​ര​ക​ൻ​ ​തു​ട​ങ്ങി​ ​വ്യ​ത്യ​സ്ഥ​മാ​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​അ​നു​മോ​ദ​ന​ങ്ങ​ളേ​ക്കാ​ൾ​ ​ആ​ന​ന്ദം​ ​മു​കേ​ഷ് ​ക​ഥ​ക​ളു​ടെ​ ​പേ​രി​ൽ​ ​ല​ഭി​ക്കു​ന്ന​ ​അ​നു​മോ​ദ​ന​ങ്ങ​ൾ​ക്കാ​ണെ​ന്ന് ​മു​കേ​ഷ് ​പ​റ​ഞ്ഞു.