
കോവിഡ് കാലത്തെ രസകരമായ കുടുംബ ബന്ധങ്ങളുടെ കഥയാണ് സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന അൺലോക്ക്.ചെമ്പൻ വിനോദ് ജോസ്, മംമ്ത മോഹൻദാസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇൗ കാലഘട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് ഭാര്യ-ഭർത്തൃ ബന്ധത്തെപ്പറ്റിയാണ്.രാവിലെ പോയി വെെകിട്ട് തിരിച്ചു വരുന്നതിനു പകരമായി ഇരുപത്തി നാലു മണിക്കൂറും ഒരുമിച്ചിരിക്കേണ്ട അവസ്ഥ വന്നപ്പോൾ ഭാര്യ ഭർതൃബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും തിരിച്ചറിവുകളുമുണ്ട്..പല ബന്ധങ്ങളും അൺ ലോക്കാവുകയും ചെയ്തു.
''പരസ്പരം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ഉണ്ടാവുന്ന തിരിച്ചറിവുകളുടെയും പ്രശ്നങ്ങളുടെയും കഥ നർമ്മത്തിലൂടെ ചർച്ചചെയ്യാൻ ശ്രമിക്കുന്നു."" സോഹൻ സീനുലാൽ പറഞ്ഞു.നടൻ കൂടിയായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് അൺലോക്ക്. ശ്രീനാഥ് ഭാസി,ശ്രീകാന്ത്, ഇന്ദ്രൻസ് , ഷാജി നവോദയ,ചെമ്പിൽ അശോകൻ,അഭിലാഷ് പട്ടാളം, ശ്രിത ശിവദാസ് എന്നിവരാണ് മറ്റു താരങ്ങൾ. മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ െെപ്രം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ചിത്രത്തിന് അഭിലാഷ് ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു.അനിൽ ജോൺസ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
എഡിറ്റർ-സാജൻ. വി പ്രൊഡക്ഷൻ കൺട്രോളർ -ഡേവിസൺ സി. ജെ,കല-സാബു വിതുര,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-രമ്യ സുരേഷ്,പരസ്യകല-തോട് സ്റ്റേഷൻ,അസോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ മധു,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാസൻ.