
കോവിഡ് പ്രതിസന്ധിക്കുശേഷം മലയാളസിനിമ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് എന്നത് സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മാത്രമല്ല, സിനിമയെ സ്നേഹിക്കുന്ന മുഴുവൻ പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.മലയാള സിനിമയിൽ ചരിത്രം കുറിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടിയിലൂടെയാണെങ്കിലും വലിയ രീതിയിൽ സ്വീകരിക്കപ്പെടുയുണ്ടായി. മോഹൻലാൽ, സംവിധായകൻ ജീത്തുജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അടക്കം ദൃശ്യം 2 ന്റെ മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കാൻ ഞങ്ങൾ ഈ അവസരം വിനിയോഗിക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത ഒാപ്പറേഷൻ ജാവയുടെ വിജയവും ഏത് പ്രതിസന്ധിയിലും നല്ല സിനിമ വിജയം നേടും എന്നതിന്റെ തെളിവാണ്. മമ്മൂട്ടിയും ,മഞ്ജു വാര്യരും അഭിനയിക്കുന്നദി പ്രീസ്റ്റ് ഉടൻ തിയേറ്റിൽ എത്തുമെന്നാണ് അറിയുന്നത്. സിനിമയുടെ തിരിച്ചുവരവിന്റെ വേളയിൽ മുഴുവൻ ചലച്ചിത്ര പ്രവർത്തകർക്കും ഞങ്ങളുടെ പരിപൂർണ പിന്തുണ ഏപ്പോഴും ഉണ്ടാകുമെന്ന് അറിയിക്കുന്നു.