viral-videos

വിവാഹം കഴിഞ്ഞ സമയത്ത് സിനിമ എന്ന മോഹം ഉപേക്ഷിച്ച് കൃഷിയും ബിസിനസ്സുമായി കഴി‍ഞ്ഞ ജിത്തുവിന് ഭാര്യ ലിൻഡ ജിത്തുവാണ് തന്റെ സ്വപ്നങ്ങളെ പിൻതുടരാനുള്ള പ്രേരണ നൽകിയത്. അത്തരത്തിൽ കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയാണ് നമ്മൾ ഇന്ന് കാണുന്ന ജിത്തു. കുടുംബജീവിതത്തിന്റെ വിജയം തന്നെ പരസ്പരം മനസിലാക്കുകയും യോജിച്ച് പോകുകയെന്നതും തന്നെയാണ്, അത് ഉൾക്കൊണ്ടതാണ് ജിത്തു-ലിൻഡ ദമ്പതികളുടെ വിജയം.

ഒരു അവസരം ലഭിച്ചപ്പോൾ ജിത്തു ഒഴിവാക്കിയെങ്കിലും ലിൻഡയാണ് മുൻകൈയെടുത്ത് തന്നെ സിനിമയിലേക്ക് വഴിതെളിച്ചത്. അതായിരുന്നു സിനിമയിലേക്ക് വീണ്ടും എത്താനും പ്രവർത്തിക്കാനും താങ്ങായതെന്നും ജിത്തു ഓർക്കുന്നു.

മുഴുവൻ വീഡിയോ കാണാം