golden-globe

കാലിഫോർണിയ: എഴുപത്തിയെട്ടാമത് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ അന്തരിച്ച ചാഡ്‌വിക് ബോസ്‌മാനെ മികച്ച നടനായി തിരഞ്ഞെടുത്തു. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ ഐ ഡോണ്ട് കെയർ എന്ന കോമഡി വിഭാഗം ചിത്രത്തിലെ നടി റോസ്‌മുണ്ട് പൈക്ക് മികച്ച നടിക്കുള‌ള പുരസ്‌കാരത്തിന് അർഹയായി. ടെലിവിഷൻ വിഭാഗത്തിൽ മികച്ച സീരീസ്,മികച്ച നടൻ, നടി, സഹനടി എന്നീ വിഭാഗങ്ങൾ 'ദി ക്രൗൺ' സ്വന്തമാക്കി.

മികച്ച ചിത്രം(ഡ്രാമ)- നൊമാദ്‌ലാന്റ്

മികച്ച ചിത്രം(മ്യൂസിക്കൽ/കോമഡി)- ബാരാത് സബ്‌സിക്വന്റ് മൂവീ ഫിലിം

മികച്ച നടൻ (ഡ്രാമ)-ചാഡ്‌വിക് ബോസ്‌മാൻ ( മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ളാക്ക് ബോട്ടം)

മികച്ച നടി(ഡ്രാമ)- ആഡ്രാ ഡേ( ദി യുണൈറ്റഡ് സ്‌റ്റേ‌റ്റ്സ് വേഴ്‌സസ് ബില്ലി ഹോളിഡേ)

മികച്ച നടി (മ്യൂസിക്കൽ / കോമഡി വിഭാഗം)- റോസ്‌മുണ്ട് പൈക്ക്( ഐ കെയർ എ ലോട്ട്)

മികച്ച നടൻ (മ്യൂസിക്കൽ / കോമഡി വിഭാഗം)- സാച്ച ബാറോൺ കൊഹൻ (ബാരാത് സബ്‌സിക്വന്റ് മൂവീ ഫിലിം)

മികച്ച സംവിധായകൻ- ചോലെ സാവോ (നൊമാദ്‌ലാൻഡ്)

മികച്ച സഹനടി-ജോടി ഫോസ്‌റ്റർ (ദ് മൗറീഷ്യൻ)

മികച്ച സഹനടൻ- ഡാനിയേൽ കലുയ്യ (ജൂഡാ ആന്റ് ദ ബ്ളാക്ക് മിശിഹ)

മികച്ച തിരക്കഥാകൃത്ത്- ആരോൺ സോർക്കിൻ (ദ ട്രയൽ ഓഫ് ദി ഷിക്കാഗോ)

മികച്ച വിദേശചിത്രം -മിനാരി( അമേരിക്ക)

മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- സോൾ

മികച്ച ഒറിജിനൽ സ്‌കോർ-സോൾ

മികച്ച ഒറിജിനൽ സോംഗ്- സീൻ (ദ ലൈഫ് എഹെഡ്)

ടെലിവിഷൻ വിഭാഗം അവാർഡുകൾ

മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ)- ദി ക്രൗൺ


മികച്ച നടി (ഡ്രാമ)- എമ്മ കോറിൻ (ദി ക്രൗൺ)


മികച്ച നടൻ (ഡ്രാമ)- ജോഷ്വാ കോണർ (ദി ക്രൗൺ)

മികച്ച സഹനടി (ഡ്രാമ)- ഗില്ലൻ ആൻഡേഴ്‌സൺ (ദി ക്രൗൺ)


മികച്ച സഹനടൻ (ഡ്രാമ)- ജോൺ ബൊയേഗ (സ്‌മോൾ ആക്‌സ്)

മികച്ച ടെലിവിഷൻ സീരീസ് (മ്യൂസിക്കൽ/കോമഡി)- ഷിറ്റ്‌സ് ക്രീക്ക്


മികച്ച നടി (മ്യൂസിക്കൽ/ കോമഡി)- കാതറിൻ ഓഹാര (ഷിറ്റ്‌സ് ക്രീക്ക്)


മികച്ച നടൻ (മ്യൂസിക്കൽ/ കോമഡി)- ജാസൺ സുഡെകിസ് (ടെഡ് ലാസ്സോ)

മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂൻസ് ഗാംബിറ്റ്

മികച്ച നടി (ലിമിറ്റഡ് സീരീസ്)- അൻയാ ടെയ്‌ലർ ഡോയ് ( ക്യൂൻസ് ഗാംബിറ്റ്)


മികച്ച നടൻ (ലിമിറ്റഡ് സീരീസ്)- മാർക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ