viral-videos

ഒരു കഥാപാത്രത്തെ ഉൾക്കൊളളുന്നതിന് മുൻപ് ആ സിനിമയുടെ തിരകഥ വായിക്കുകയും അതിൽ തന്റെ ഭാ​ഗം നന്നായി മനസിലാക്കുകയും ചെയ്യാറുണ്ടെന്ന് ബൈജു പറയുന്നു. തനിക്ക് കൊള്ളില്ലെന്ന് തോന്നിയാൽ അത് ചെയ്യില്ല. സമീപകാലത്ത് അത്തരത്തിൽ നിരവധി ചിത്രങ്ങൾ ഒഴിവാക്കിയതായി ബൈജു പറയുന്നു. വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്ന കഥാപാത്രമായിരുന്നതിനാൽ ഒഴിവാക്കി. ദിലീഷ് പോത്തന്റെ ചിത്രത്തിൽ പ്രതിഫലത്തിന്റെ തർക്കത്താലും ഒഴിവാക്കേണ്ടി വന്നു.

സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഡിസംബറിൽ തുടങ്ങേണ്ടിയിരുന്ന ചിത്രവും തിരക്കഥ പൂർത്തിയാകാത്തതിനാൽ നടക്കാതെ പോയി. സന്തോഷ് ശിവൻ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലുമായി. അജയ് വാസുദേവ് ആണ് ഇനി ആ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത് തന്നെയാണ് ഒരു നടന്റെ വിജയം.

മുഴുവൻ വീഡിയോ കാണാം