
അമൃത്സരി ഫിഷ്
ചേരുവകൾ
ദശകനമുള്ള മീൻ.................600 ഗ്രാം
കടലമാവ്..............ഒരുകപ്പ്
മുളകുപൊടി.............ഒരുടേ.സ്പൂൺ
വിനാഗിരി, തൈര്.............അരക്കപ്പ് വീതം
എണ്ണ...................വറുക്കാൻ
ഉപ്പ്.....................പാകത്തിന്
ഇഞ്ചി അരച്ചത്.................2 ടേ.സ്പൂൺ
വെളുത്തുള്ളി അരച്ചത്....................2 ടേ.സ്പൂൺ
നാരങ്ങാനീര്..................ഒരു ടേ.സ്പൂൺ
മുട്ട............ഒന്ന്
ചാട്ട് മസാല.................ഒരു ടീ.സ്പൂൺ
നാരങ്ങാവളയങ്ങൾ...............കുറച്ച്
തയ്യാറാക്കുന്നവിധം
മീൻ കഴുകി വൃത്തിയാക്കി ഒന്നര ഇഞ്ച് ക്യൂബുകളാക്കി വയ്ക്കുക. ഇത് വിനാഗിരിയിൽ 20 മിനിട്ട് ഇട്ട് വയ്ക്കുക. ഇനി ഇത് കോരി വയ്ക്കുക. കടലമാവ്, തൈര്, മുട്ട, ഉപ്പ്,നാരങ്ങാനീര്, മുളകുപൊടി, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക. ഈ ബാറ്ററിൽ മീൻ കഷണങ്ങൾ ഇട്ട് നന്നായിളക്കി 15 മിനിട്ട് വയ്ക്കുക. എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ മീൻ കഷണങ്ങൾ കുറെശ്ശെയായി നിരത്തി ഇരുവശവും പൊൻനിറമാക്കി കോരുക. ഇവ വിളമ്പാനുള്ള പ്ലേറ്റിലേക്ക് മാറ്റി മീതെ ചാട്ട് മസാല വിതറി നാരങ്ങാ വളയങ്ങൾ വച്ച് അലങ്കരിച്ച് വിളമ്പുക.

പഞ്ചാബി ചിക്കൻ കറി
ചേരുവകൾ
കോഴിയിറച്ചി............ഒരുകിലോ
സവാള................250 ഗ്രാം (ചെറുതായരിഞ്ഞത്)
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്................ഒരു ടേ.സ്പൂൺ
എണ്ണ..................3 ടേ.സ്പൂൺ
മല്ലിപ്പൊടി.............2 ടീ.സ്പൂൺ
മുളകുപൊടി..............അര ടീ.സ്പൂൺ
മഞ്ഞൾപ്പൊടി................കാൽ ടീ.സ്പൂൺ
തക്കാളി പൾപ്പ്.............250 ഗ്രാം
ജീരകം.........അര ടീ.സ്പൂൺ
പട്ട..............അര ഇഞ്ച് നീളത്തിൽ അഞ്ചെണ്ണം
ഏലയ്ക്ക.................രണ്ടെണ്ണം
ബേലീഫ്...................ഒരെണ്ണം
ഉപ്പ്..............പാകത്തിന്
തയ്യാറാക്കുന്നവിധം
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ ജീരകം, പട്ട, ഏലയ്ക്ക, ബേലീഫ് (മസാലയില) എന്നിവയിട്ട് ഒരു മിനിട്ട് ഇളക്കുക. സവാള അരിഞ്ഞതിട്ട് പൊൻനിറമാകുംവരെ വറുക്കുക. ഇനി ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ചേർത്ത് 2-3 മിനിട്ട് വറുക്കുക. ഇറച്ചി കഴുകി ചെറുകഷണങ്ങളാക്കിയത് ചേർക്കുക. പകുതി വേവ് ആകുംവരെ വറുക്കുക. 25 മിനിട്ടിനുശേഷം ഉപ്പും മറ്റു പൊടികളും ചേർക്കാം. അടച്ച് 10 മിനിട്ട് വേവിക്കുക. ചെറുതീയിലേ വേവിയ്ക്കാവൂ. തക്കാളി പൾപ്പ് കൂടിചേർത്ത് അടച്ച് അഞ്ചു മിനിട്ട് വേവിക്കുക. ചാറ് നന്നായി കുറുകി വരുമ്പോൾ വാങ്ങി വയ്ക്കാം.
ഗുജറാത്തി കോൺകറി
ചേരുവകൾ
കോൺ അടർത്തിയത്..............350 ഗ്രാം (കഴുകി വെള്ളം തോർത്തിയത്)
തക്കാളി....................നാലെണ്ണം (ചെറുതായരിഞ്ഞത്)
കപ്പലണ്ടി................കാൽക്കപ്പ്
മല്ലിയില...............ഒരുകപ്പ്
എണ്ണ...................3 ടേ.സ്പൂൺ
കടുക്...........കാൽ ടീ.സ്പൂൺ
മുളകുപൊടി............ഒരു ടീ.സ്പൂൺ
കായപ്പൊടി...........ഒരുനുള്ള്
ഉപ്പ്.....................പാകത്തിന്
തയ്യാറാക്കുന്നവിധം
എണ്ണ ഒരുപാനിൽ ഒഴിച്ച് ചൂടാക്കുക. കടുകിട്ട് വറുക്കുക. കടുക് പൊട്ടിയാൽ കായം, തക്കാളി, മുളകുപൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർക്കുക. അടച്ച് തക്കാളി വെന്ത് ഉടയാൻ അനുവദിക്കുക. ഇനി കോൺ ചേർക്കാം. അഞ്ച് മിനിട്ട് വേവിക്കുക. കപ്പലണ്ടി പൊടിച്ച് ഇതിൽ ചേർത്ത് അഞ്ച് മിനിട്ട് കൂടി വേവിച്ച് വാങ്ങുക.

മാംഗ്ലൂരിയൻ ചിക്കൻ സ്റ്റ്യൂ
ചേരുവകൾ
കോഴിയിറച്ചി.............ഒരുകിലോ
എണ്ണ.....................2 ടേ.സ്പൂൺ
വെള്ളം...............2 കപ്പ്
തേങ്ങാപ്പാൽ (ഒന്നാംപാൽ)......ഒരു കപ്പ്
ഉരുളക്കിഴങ്ങ് കഷണങ്ങൾ.......ഒരുകപ്പ്
ഗ്രീൻപീസ്...................ഒരുകപ്പ്
പട്ട...................ഒരിഞ്ച് നീളത്തിൽ
ഗ്രാമ്പൂ...............നാലെണ്ണം
വെളുത്തുള്ളി................ആറ് അല്ലി
സവാള................ഒരെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്...ഒരു ടീ.സ്പൂൺ
ഉപ്പ്.................പാകത്തിന്
അരയ്ക്കാൻ
പച്ചമുളക്..............ഒരെണ്ണം
മഞ്ഞൾപ്പൊടി.............കാൽ ടീ.സ്പൂൺ
മല്ലിപ്പൊടി..............2 ടീ.സ്പൂൺ
ജീരകപ്പൊടി............ഒരു ടീ.സ്പൂൺ
കുരുമുളകുപൊടി..........അര ടീ.സ്പൂൺ
വിനാഗിരി............ഒരു ടീ.സ്പൂൺ
വെള്ളം...............അല്പം
തയ്യാറാക്കുന്നവിധം
കോഴിയുടെ തൊലി കളഞ്ഞ് ചെറുകഷണങ്ങൾ ആക്കി അരിയുക. രണ്ടു കപ്പ് വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിൽ കോഴിയിറച്ചി കഷണങ്ങൾ ഇട്ട് വേവിക്കുക. മയമാക്കുക. വാങ്ങുക. ഒരു ഫ്രൈയിംഗ്പാൻ അടുപ്പത്ത് വച്ച് അതിൽ എണ്ണയൊഴിച്ച് സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് വറുക്കുക. ഇനി സുഗന്ധവ്യഞ്ജനങ്ങൾ അല്പം വെള്ളം ചേർത്തിളക്കി വേവിച്ച ഇറച്ചിയിൽ ചേർക്കുക. പട്ടയും ഗ്രാമ്പൂവും ചേർക്കുക. 10 - 15 മിനിട്ട് കൂടി വേവിച്ച ശേഷം തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങുക.