viral-videos

താളുകറി, മത്തന്റെ ഇല തുടങ്ങിയ അമ്മൂമ്മയുടെ നാടൻ കറികളും പലഹാരങ്ങളുമാണ് സ്വാസികയുടെ പാചക പരീക്ഷണങ്ങളിലധികവും. എല്ലാവരും ഒരുമിച്ച് കൂടുന്ന സമയത്താണ് കൂടുതലും ഇത്തരത്തിലുള്ള പാചകം പരീക്ഷിക്കുന്നത്. കൂട്ടുകുടുംബത്തിലെ അം​ഗമായ സ്വാസിക എല്ലാവരും കൂടുമ്പോൾ ചേന, ചേമ്പ്, ചക്ക തുടങ്ങിയവയുള്ള നാടൻ വിഭവങ്ങളാണ് ഉണ്ടാക്കുന്നത്. അമ്മയുടേയും അമ്മൂമ്മയുടേയുമെല്ലാം മേൽനോട്ടമുള്ളതിനാൽ വിഭവങ്ങളെല്ലാം നന്നായി തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു.

താൻ യൂട്യൂബ് നോക്കി ചെറിയ പാചകപരീക്ഷണങ്ങൾ പയറ്റിയെന്നും സ്വാസിക പറയുന്നു. ബിരിയാണി ഒക്കെ കഴിക്കാൻ ഇഷ്ടമാണെങ്കിലും പാചകം ചെയ്ത് നോക്കാൻ ഇഷ്ടം നാടൻ കറികളാണ്. പഴമയെ സ്നേഹിക്കുന്ന സ്വാസിക പരമ്പരാ​ഗത-നാടൻ രുചികളും സൗന്ദര്യക്കൂട്ടുകളും ഉൾപ്പെടുത്തി യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ആലോചനയിലാണ്.

മുഴുവൻ വീഡിയോ കാണാം