viral-videos

ഒരു കാർ എന്നത് സ്വപ്നത്തിൽ ഉണ്ടായിരുന്നതല്ലെന്നും എന്നാൽ അപ്രതീക്ഷിതമായ ജീവിതസാഹചര്യങ്ങളാണ് കാറിലേക്കുള്ള ദൂരം കുറച്ചതെന്ന് ഫിറോസ് ഓർക്കുന്നു. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ജീവിതത്തിലാദ്യമായി കാ‌ർ വാങ്ങുന്നത്. വെള്ള മാരുതി ആൾട്ടോ ആയിരുന്നു ആദ്യ വാഹനം.

കുഞ്ഞൻ എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന ആൾട്ടോയുടെ നമ്പ‌റായിരുന്നു 5577 എന്നത്. അതിന്റെ ഓർമ്മ നിലനിറുത്താനാണ് തുടർന്ന് എടുത്തവാഹനങ്ങൾക്കെല്ലാം 5577 എന്ന നമ്പ‌ർ എടുത്തതെന്ന് ഫിറോസ് പറയുന്നു. എന്നാൽ ഫാൻസി നമ്പർ അല്ലാത്തതിനാൽ പണച്ചിലവ് ഉണ്ടായില്ല. മക്കളുടെ ജനനവുമായി ബന്ധപ്പെട്ട തന്റെ കാർ ജീവിതത്തിന് മക്കളുടെ തന്നെ പ്രായമുണ്ടെന്നും ഫിറോസ് പറയുന്നു.

മുഴുവൻ വീഡിയോ കാണാം