black-magic

നാഗ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുർമന്ത്രവാദത്തിന് നിർബന്ധിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. നഗ്നയായി ചില പ്രത്യേക പൂജകൾ ചെയ്താൽ 50 കോടി രൂപ മഴപോലെ പെയ്യുമെന്നായിരുന്നു പ്രതികൾ പെൺകുട്ടിയോട് പറഞ്ഞത്. ഫെബ്രുവരി 26നാണ് പരാതി നൽകിയത്.

പ്രതികളിലൊരാൾ വിവസ്ത്രയായി പൂജ ചെയ്താൽ സമ്പന്നയാകാമെന്ന് വാഗ്ദ്ധാനം ചെയ്‌ത് സമീപിക്കുകയായിരുന്നു. വിവസ്ത്രയാകണമെന്ന് കേട്ടതോടെ ചതി മനസിലാക്കിയ പെൺകുട്ടി ഇത് നിരസിച്ചു. എന്നാൽ വീണ്ടും വീണ്ടും ഇതേ ആവശ്യവുമായി പ്രതി തന്നെ സമീപിച്ചെന്നും കാണിച്ചാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്‌കർ(41), വിനോദ് ജയറാം മസ്രാം(42), സോപൻ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി വിക്കിയ്‌ക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. ഇയാളിൽ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പടെ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.