
സി .ആർ. അജയകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന സുഡോക്കു N എന്ന ചിത്രത്തിൽ രഞ്ജി പണിക്കരും മണിയൻപിള്ള രാജുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്തർദ്ദേശീയ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സാറാ ഷേക്കും കുഞ്ഞുവ്ളോഗറായ ശങ്കരനും താരനിരയിലുണ്ട്. കലാഭവൻ നാരായണൻ കുട്ടി,സജി സുരേന്ദ്രൻ, കെ. അജിത് കുമാർ,ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി ഫ്രാൻസിസ്, ആദിനാട് ശശി, താര വി. നായർ, കവിത കുറുപ്പ്, ജാനകി ദേവി എന്നിവരാണ് മറ്റു താരങ്ങൾ. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദർ, അഭിയും ഞാനും എന്നീ സിനിമകളുടെ സംവിധായകനായ എസ് . പി മഹേഷ് ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിർധനരായ കാൻസർ രോഗികളുടെ ചികിത്സയ്ക്കു പണം ദാനം ചെയ്യുന്ന നർത്തകി ചിപ്പിമോൾ ആദ്യമായി കോറിയോഗ്രാഫി ചെയ്യുന്ന ചിത്രം കൂടിയാണിത്. സംഗീത ഫോർ മൂവി ക്രിയേഷൻസിന്റെ ബാനറിൽ സംഗീത സാഗർ നിർമ്മിക്കുന്ന ചിത്രത്തിന് അരുൺ ഗോപിനാഥ് ഛായാഗ്രഹണം നിർവഹിക്കുന്നു.