viral-videos

അല്ലു അ‍ർജ്ജുനെ ഇഷ്ടമായിരുന്നുവെങ്കിലും ഫാൻ ആയിരുന്നില്ല, എന്നാൽ വൈകുണ്ഠപുരം എന്ന ചിത്രം ചെയ്തതിൽ പിന്നെ താൻ അദ്ദേഹത്തിന്റെ കട്ട ഫാനായെന്ന് ​ഗോവിന്ദ് പത്മസൂര്യ പറയുന്നു. അല്ലു അർജ്ജുനെന്ന വ്യക്തി അഭിനയത്തിലും ആശയവിനിമയത്തിലും തന്നെ അത്ഭുതപ്പെടുത്തി. കുട്ടികൾക്കുപോലും അല്ലു അർജ്ജുർ ഫാൻസാണ്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും തന്നെ അതിശയിപ്പിച്ച വ്യക്തിത്വമാണ് അല്ലു അർജ്ജുന്റേതെന്ന് ​ഗോവിന്ദ് പറയുന്നു.

ഒരു മെസ്സേജ് അയച്ചാൽ പോലും തിരിച്ച് പ്രതികരിക്കും എന്നതാണ് അല്ലു അർജ്ജുന്റെ പ്രത്യേകത. തന്നെ നന്നായി പ്രൊത്സാഹിപ്പിക്കുന്ന വ്യക്തിയുമാണ് അദ്ദേ​ഹം. തനിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് തിരിച്ചറിഞ്ഞതും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നപ്പോഴാണെന്നും ജിപി പറയുന്നു.

മുഴുവൻ വീഡിയോ കാണാം