
തന്റെ യൂട്യൂബ് ചാനൽ ഷാജീസ് കോർണറിന്റെ വിശേഷങ്ങളാണ് പാഷാണം ഷാജി പങ്കുവെയ്ക്കുന്നത്. റിസ്ക് കുറയ്ക്കാനാണ് പാചകം എന്ന തീം ഉപയോഗിച്ചത്. പാചകമേള വാചകമേള എന്ന സെഗ്മെന്റ് വിജയിച്ചതോടെയാണ് പുതിയ പരീക്ഷണങ്ങൾ നടത്താൻ ആരംഭിച്ചത്.
ഷാജിയും ഭാര്യ രശ്മിയും ചേർന്നാണ് പാചകം, ഡ്രാമ തുടങ്ങിയവ ചെയ്യുന്നത്. സമീപത്തുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളാണ് ലൊക്കേഷനുകൾ. പാചകത്തിന് പുറമെ വെബ് സീരീസും ചെയ്യുന്നുണ്ട്. നല്ല പ്രചാരമാണ് സീരീസിന് ലഭിക്കുന്നതെന്ന് ഷാജി പറയുന്നു. ചിരി തന്നെയാണ് സീരീസിന്റെയും ഹൈലൈറ്റ്. കലാകാരൻമാർക്ക് അവസരങ്ങളൊരുക്കുന്ന പംക്തികൾ കൂടിയുണ്ടെന്നതാണ് ഷാജീസ് കോർണറിന്റെ പ്രത്യേകതയെന്ന് ഷാജി പറയുന്നു.
മുഴുവൻ വീഡിയോ കാണാം