viral-videos

സോഷ്യൽ മീഡിയയിലെ പ്രേക്ഷരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ജിപി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. വീഡിയോകൾക്ക് ഉതകുന്ന പ്ലാറ്റ്ഫോം യൂട്യൂബായതിനാലാണ് ചാനലിൽ സജീവമായത്. ജീവിതത്തിലെ രസകരങ്ങളായ മുഹൂർത്തങ്ങളാണ് വീഡിയോകളിൽ ഉൾപ്പെടുത്തിയത്. പൊതുവേ വാചാലനായ തനിക്ക് അനായാസമായി ചെയ്യാൻ കഴിയുന്നു. ചാനലിന് പിന്തുണയുമായി സാങ്കേതിക വിദ​ഗ്ധരുടെ സംഘം തന്നെ കൂടെയുണ്ടെന്ന് ജിപി പറയുന്നു.

ആൾക്കാർക്ക് തന്നോട് സംസാരിക്കാനുള്ള ആ​ഗ്രഹം കണ്ടാണ് ഹലോ ഹലോ ജിപി എന്ന ഷോ തുടങ്ങുന്നത്. ഓരോ ആൾക്കാർക്കും ഓരോ തീം കൊടുക്കുകയും അതിന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. ആൾക്കാർക്ക് ഒരു വിനോദോപാധി ആകുകയും അതുവഴി നല്ല മാനസികാവസ്ഥയ്ക്ക് വഴിഒരുങ്ങുകയുമുണ്ടായി. ആൾക്കാരെ സന്തോഷിപ്പിക്കുകയെന്നത് തന്നെയാണ് അന്തിമ ലക്ഷ്യമെന്നും ജിപി പറയുന്നു.

മുഴുവൻ വീഡിയോ കാണാം