
1. ഈസ്റ്റ് ഇന്ത്യാകമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു?
2. കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം?
3. കേരളത്തിലെ ആദ്യത്തെ കർഷകതൊഴിലാളി സമരത്തിന് വേദിയായ സ്ഥലമേത്?
4. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം?
5. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?
6. പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവത്തോട്ടം എവിടെയാണ്?
7. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?
8. കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്?
9. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശം?
10. രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട ജീവകം?
11. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ?
12. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്?
13. ശ്വാസകോശത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ആവരണം?
14. ബംഗാളിൽ ദ്വിഭരണം നിറുത്തലാക്കിയ ഗവർണർ ജനറൽ?
15. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?
16. ജവഹർലാൽ നെഹ്രുവിന്റെ അന്ത്യവിശ്രമസ്ഥലം?
17. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്?
18. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ്?
19. ഇന്ത്യൻ പ്രസിഡന്റ് പദവിയിലെത്തുംമുമ്പ് രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി?
20. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
21. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ്?
22. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
23. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്?
24. അക്കമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചതാര്?
25. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം?
26. പള്ളിവാസൽ പദ്ധതി ഏത് നദിയിൽ?
27. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ്?
28. മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം?
29. പക്ഷിനിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം?
30. ദേശീയ വനിതാ കമ്മിഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ്?
31. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ?
32. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
33. 2019ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?
34. ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം?
35. ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്?
36. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗസർവകലാശാല സ്ഥിതിചെയ്യുന്നത്?
37. 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവനാര്?
38. ഉത്തരാർദ്ധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?
39. ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ്?
40. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം?
41. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി?
42. സിന്ധുനദി പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം?
43. ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
44. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി?
45. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു?
46. സൂര്യനിൽ നിന്ന് പ്രകാശത്തിന് ഭൂമിയിലെത്താൻ വേണ്ട സമയം?
47. നിശബ്ദതീരം എന്നറിയപ്പെടുന്ന സ്ഥലം?
48. സുവർണക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
49. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്?
50. ഏഷ്യയിലെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്?
(ഉത്തരങ്ങൾ)
(1) 1858
(2) തൃശൂർ
(3) വെങ്ങാനൂർ
(4) 1697
(5)അഞ്ചുതെങ്ങ്
(6) അഞ്ചരക്കണ്ടി
(7) കേണൽ ലീഗർ
(8) ആഗമാനന്ദ സ്വാമി
(9) ആമസോൺ മഴക്കാടുകൾ
(10) ജീവകം കെ
(11) വിറ്റാമിൻ സി
(12) ഒ ഗ്രൂപ്പ്
(13) പ്ലൂറ
(14) വാറൻ ഹേസ്റ്റിംഗ്സ്
(15) രാജാറാം മോഹൻറോയ്
(16) ശാന്തിവനം
(17) ജവഹർലാൽ നെഹ്റു
(18) ബംഗാൾ
(19)ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷൻ
(20) മൗലികാവകാശങ്ങൾ
(21) പാർലമെന്റ്
(22) ന്യൂഡൽഹി
(23)പുതുകാട്
(24) ഗാന്ധിജി
(25) 1972
(26) മുതിരപ്പുഴ
(27) കൊച്ചി
(28) കൈത്തറി
(29) തട്ടേക്കാട്
(30) കേന്ദ്രസർക്കാരിന്
(31) ജസ്റ്റിസ് രംഗനാഥ് മിശ്ര
(32) നിവൻ പോളി
(33) അക്കിത്തം അച്യുതൻ നമ്പൂതിരി
(34) ഒരു വെർജീനിയൻ വെയിൽക്കാലം
(35) ഭാരത് മാതാ ചൗക്ക്
(36) ലോസ് ഏഞ്ചൽസ്
(37) ഡൊണാൾഡ് ട്രംപ്
(38) തെക്ക്
(39) ത്രികോണം
(40) ഉപദ്വീപീയ പീഠഭൂമി
(41) ഗംഗ
(42) ചില്ലാർ
(43) മധ്യപ്രദേശ്
(44) പോർച്ചുഗീസുകാർ
(45) 1858
(46) 8.2 മിനിട്ട്
(47) ലഡാക്ക്
(48) അമൃത്സർ
(49) ലാലാ ലജ്പത് റായ്
(50) വാഗാ അതിർത്തി