survey

തങ്ങൾക്ക് ശാരീരികബന്ധത്തിന് സഹായിക്കുന്ന ഏ‌റ്റവും നല്ല വഴി പോൺ ദൃശ്യങ്ങളാണെന്ന് വെളിപ്പെടുത്തി യുവജനങ്ങൾ. അമേരിക്കയിലെ ബോസ്‌റ്റൺ പൊതുജനാരോരോഗ്യ സർവകലാശാല (ബി.യു.എസ്.പി.എച്ച്) ഇവിടുത്തുകാരായ യുവാക്കളിൽ നടത്തിയ പഠനത്തിലാണ് 18നും 24നുമിടയിലുള‌ള ബഹുഭൂരിപക്ഷം യുവജനങ്ങളും ഇങ്ങനെ വെളിപ്പെടുത്തിയത്. പങ്കാളിയുമായി നല്ല ശാരീരിക ബന്ധത്തിലേർപ്പെടാൻ പോൺ ദൃശ്യങ്ങൾ കാണുന്നത് സഹായിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാൽ നാലിലൊന്ന് ആളുകൾ ശാരീരിക ബന്ധത്തിന് തങ്ങളുടെ പങ്കാളിയുടെ സഹകരണമാണ് സഹായിച്ചത് എന്നഭിപ്രായപ്പെടുന്നവരാണ്. വളരെ കുറച്ചുപേർ മാത്രം സുഹൃത്തുക്കളും, രക്ഷകർത്താക്കളും, മാദ്ധ്യമങ്ങളും, ആരോഗ്യ പ്രവർത്തകരുമാണ് ഇക്കാര്യത്തിൽ സഹായിച്ചത് എന്ന് വെളിപ്പെടുത്തുന്നു. തങ്ങളുടെ പങ്കാളിയുടെ സഹകരണമാണ് ബന്ധത്തിന് സഹായിച്ചത് എന്നഭിപ്രായപ്പെട്ടവരിൽ ഏറെയും യുവതികളാണ്.

ഇൻഡ്യാന സർവകലാശാലയിലെ റോത്ത്മാ‌നും സഹപ്രവർത്തകരും 2015ൽ സർവകലാശാലക്കായി നടത്തിയ ദേശീയ ലൈംഗിക ആരോഗ്യ-സ്വഭാവ സർവെയിൽ 18നും 24നുമിടയിലുള‌ള 357 മുതിർന്നവരും 14നും 17നും ഇടയിൽ പ്രായമുള‌ള 324 കൗമാരക്കാരും പങ്കെടുത്തു. ഇവരിൽ എല്ലാവരും ലൈംഗികതയെ കുറിച്ച് തങ്ങൾക്ക് വിവിധയിടങ്ങളിൽ നിന്നും വിവരം ലഭിച്ചതായി സ്ഥിരീകരിക്കുന്നു. എന്നാൽ സഹായകരമായ വിവരം ലഭിച്ചത് വളരെ കുറവാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. 14നും 17നുമിടയിൽ പ്രായമുള‌ള കൗമാരക്കാർ രക്ഷകർത്താക്കളും സുഹൃത്തുക്കളുമാണ് കൂടുതലും തങ്ങൾക്ക് സഹായമേകിയത് എന്ന് അഭിപ്രായപ്പെടുന്നു. പോൺ സഹായകമായെന്ന് ഇവരിൽ 8 ശതമാനം മാത്രമാണ് അഭിപ്രായപ്പെട്ടത്.

കൗമാരക്കാരിൽ 23.4 ശതമാനം പേർ മാദ്ധ്യമങ്ങളിലൂടെയും 12.8 ശതമാനം തങ്ങളുടെ പങ്കാളിയിലൂടെയും ലൈംഗിക ബന്ധത്തെകുറിച്ച് പ്രാധമിക വിവരം ലഭിച്ചതായി അറിയിക്കുന്നു. പോൺ സഹായിച്ചു എന്നഭിപ്രായപ്പെട്ടവരിൽ ഏറിയ പങ്കും ആൺകുട്ടികളായിരുന്നു. 'രക്ഷകർത്താക്കളിൽ നിന്ന് ഇത്തരം ശരിയായ വിവരം ലഭിക്കുന്നവർ ഭാവിയിൽ പോണിന് അടിമപ്പെടാൻ സാദ്ധ്യത കുറവാണ്.' റോത്ത്മാൻ പറയുന്നു. എന്നാൽ പോൺ ഗുണകരമായി കരുതുന്ന യുവാക്കളുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണെന്നും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ തമ്മിൽ അതിനെകുറിച്ച് നല്ല ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും പോൺ ദൃശ്യങ്ങൾ കേവലം വിനോദത്തിനും അവ നിർമ്മിച്ചവർക്ക് സാമ്പത്തിക വരവിനും മാത്രമുള‌ളതാണ്. യുവാക്കളിൽ ശരിയായതും ആപൽക്കരമല്ലാത്തതുമായ ശാരീരികബന്ധത്തിനെ കുറിച്ച് പൊതുവായി വിവരം ലഭിക്കുന്ന ഗവേഷണങ്ങൾ പ്രധാനമാണെന്നും റോത്ത്മാൻ അഭിപ്രായപ്പെടുന്നു.