chandra-babu-naidu

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ തിരുപ്പതി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ ജഗൻ മോഹന്‍ റെഡ്ഡി സർക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികൾക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

ഇന്നലെ രാവിലെ 10ഓടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടൻ പൊലീസ് നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസ് നടപടിക്കെതിരേ നായിഡു വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി നടക്കുന്ന പ്രദേശത്തുള്ള ടി.ഡി.പി നേതാക്കളെ പൊലീസ് നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു.