
ശ്രീനഗർ: ജമ്മു കാശ്മീരിലും ഉത്തർപ്രദേശിലും സ്കൂളുകൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒരു വർഷമായി ഇരു സംസ്ഥാനങ്ങളിലും സ്കൂളുകൾ പ്രവർത്തിച്ചിരുന്നില്ല. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലാണ് കാശ്മീരിൽ പഠനം പുനഃരാരംഭിച്ചത്. മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശിക്കാൻ സാധിക്കൂ. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ എട്ടിന് പ്രവർത്തനമാരംഭിക്കും. മറ്റ് ക്ലാസുകൾ 18ന് പ്രവർത്തനമാരംഭിക്കുമെന്നാണ് വിവരം.യു.പിയിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളാണ് പ്രവർത്തനമാരംഭിച്ചത്.