
ന്യൂഡൽഹി: ആർ.എസ്.എസിന്റെ അഖിൽ ഭാരതീയ പ്രതിനിധി സഭ 19, 20 തീയതികളിൽ ബംഗളൂരുവിൽ നടക്കും. പരിപാടിയിൽ 1500 ഓളം നേതാക്കൾ പങ്കെടുക്കും.
കൊവിഡ് സാഹചര്യത്തിൽ 500 ഓളം പേർ മാത്രമേ നേരിട്ട് പങ്കെടുക്കുകയുള്ളൂവെന്നും ബാക്കിയുള്ളവർ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുക്കുകയെന്നും ആർ.എസ്.എസ് വൃത്തങ്ങൾ അറിയിച്ചു.