
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂലിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും തേജസ്വി യാദവ് പറഞ്ഞു. ബംഗാളിലെ ബിഹാറി സമൂഹത്തോട് മമതയ്ക്ക് പിന്തുണ നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, ബിഹാറിലെ സഖ്യകക്ഷിയായ കോൺഗ്രസിനെ അവഗണിച്ചുകൊണ്ട് തേജസ്വി മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. തേജസ്വിയുടെ പിന്തുണയിൽ സന്തോഷം പ്രകടിപ്പിച്ച മമത തങ്ങൾ ഇരുവരും പൊരുതുകയാണെന്ന് പറഞ്ഞു.