kangana-

മുംബയ്: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ നൽകിയ മാനനഷ്​ടക്കേസിൽ നടി കങ്കണ റണാവത്തിനെതിരെ വാറണ്ട്​ പുറപ്പെടുവിച്ച്​ മുംബയ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. സ്വകാര്യ വാർത്താ ചാനലിൽ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ്​ കങ്കണയ്ക്കെതിരെ ജാവേദ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോടതി കങ്കണക്ക്​ സമൺസ്​ അയച്ചിരുന്നു. ഇന്നലെ ജാവേദിന്റെ അഭിഭാഷകൻ നിരഞ്ജന്‍റെ വാദങ്ങൾ കേട്ട ശേഷമായിരുന്നു കോടതി നടപടി. ജാവേദും കോടതിയിൽ നേരിട്ട്​ ഹാജരായിരുന്നു. കോടതി ഉത്തരവ്​ ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ്​ കോടതി വാറണ്ട്​ പുറപ്പെടുവിച്ചത്​.