priyanka-gandhi

ഡിസ്പൂർ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് ബി.ജെ.പി നേതാക്കൾ സംസാരിക്കാറുണ്ടെന്നും എന്നാൽ അസമിൽ ഈ വിഷയത്തെക്കുറിച്ച് സൂചിപ്പിക്കാൻ പോലും അവർ ഭയപ്പെടുകയാണെന്ന് കോൺഗ്രസ് നോതാവ് പ്രിയങ്ക ഗാന്ധി. അസമിലെ ലഖിപൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലയിൽ സംസാരിക്കുകയായിരുന്നു അവർ. 2019ൽ സി.എ.എയ്ക്കെതിരെ അസമിൽ നടന്ന പ്രക്ഷോഭത്തിൽ അഞ്ച് പേരാണ് മരിച്ചത്. ബി.ജെ.പിയുടെ അസത്യങ്ങളിൽ മടുത്തിരിക്കുകയാണ് ജനം. കോൺഗ്രസ് അസമിൽ അധികാരത്തിൽ വരും. സി.എ.എ നടപ്പിലാക്കാൻ അസാം ജനത ഒരിക്കലും സമ്മതിക്കില്ല - പ്രിയങ്ക പറഞ്ഞു. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക അസമിലെത്തിയത്. ഗുവാഹത്തിയിൽ എത്തിയ പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു.